Newsperseconds.com

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു

Untitled Design (44)

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹയ ഫാത്തിമ.

Share this Article

Leave a Comment