കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമെന്ന് കണ്ടെത്തൽ. കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിലാണ് ഒമിക്രോൺ വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താനായത്.
കേരളത്തിൽ ആദ്യമായി ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ബി എ ടു പോയിന്റ് എയ്റ്റ് സിക്സിന്റെ ഒരു വകഭേദം ആണ് ജെ എൻ വൺ. വളരെ വേഗത്തിൽ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തിൽ നിലവിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥനത്തെ ആശുപത്രികളിൽ കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്നവരാണ് കൂടുതലും കൊവിഡ് കണ്ടെത്തുന്നത്.