മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മഞ്ചേരി ചെട്ടിയങ്ങാടിയിയിലാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന 2 സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ (28) മോളി (7), റൈസ (3) എന്നിവരാണ് മരിച്ചത്.