Newsperseconds.com

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ഇക്കുറിയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ കൂവൽ

Untitled Design (63)

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ഇക്കുറിയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൂവൽ. വേദിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് രഞ്ജിത്തിന് നേരെ കൂവൽ ഉണ്ടായത്. എന്നാൽ, ഇക്കുറി കൂവലിനു നേരെ പ്രതികരിക്കാൻ ര‍ഞ്ജിത്ത് തയാറായില്ല.

ഇതിനിടെ മേളയുടെ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിവർ ഇവരാണെന്ന് പറഞ്ഞ് ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ എല്ലാവരെയും രഞ്ജിത്ത് അഭിനന്ദിക്കുകയും ചെയ്തു. പേരെടുത്ത് പറഞ്ഞാണ് ഓരോരുത്തരെയും അദ്ദേഹം അഭിനന്ദിച്ചത്. എന്നാൽ കൗൺസിലിൽ ഉള്ള ഒരാളുടെ പേര് പേലും രഞ്ജിത്ത് പറഞ്ഞില്ലെന്നതും ശ്രദ്ദേയമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ആയിരുന്നു 27മത് ഐഎഫ്എഫ്കെ സമാപിച്ചത്. അന്ന് മമ്മൂട്ടി നായകനായി എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയ്ക്കായി സീറ്റ് കിട്ടിയില്ലെന്ന പേരില്‍ ഡെലിഗേറ്റ്സുകള്‍ പ്രതിഷേധിച്ചിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പ്രശ്നങ്ങളും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. പിന്നാലെ രഞ്ജിത്ത് നടത്തിയ പ്രതികരണവും പ്രതിഷേധത്തിന് കാരണമായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്ത് പ്രതികരിച്ചത്.

അതേസമയം, ചലച്ചിത്ര അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്നും അത് നിലവിലെ ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുകയെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Share this Article

Leave a Comment