Newsperseconds.com

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാനെയും അംഗരക്ഷകരേയും ന്യായീകരിച്ച് മുഖ്യമന്ത്രി

Capture

ആലപ്പുഴ: നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ചെത്തിയ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാനെയും അംഗരക്ഷകരേയും ന്യായീകരിച്ച് മുഖ്യമന്ത്രി. തന്നെ അക്രമിക്കാന്‍ വന്നവരെ അംഗരക്ഷകര്‍ രക്ഷിച്ചതാണെന്നും തനിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇടപെട്ടതെന്നും
മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷരും ചേര്‍ന്ന് കെ എസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് അക്രമിച്ചിതിനെതിരെ പ്രതികരിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും നാടിന്റെ പൊതു താല്പര്യത്തിന് വിരുദ്ധരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചു.

Share this Article

Leave a Comment