Newsperseconds.com

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്; മുഖ്യമന്ത്രി

Capture

പത്തനംതിട്ട: ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് യോജിപ്പ് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം തകരണം എന്ന ആഗ്രഹമാണ് കേന്ദ്രത്തിന്റേത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കേന്ദ്രം അപഹരിച്ചു. കിഫ്ബി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Share this Article

Leave a Comment