പാലക്കാട്: ഉത്തര്‍ പ്രദേശ് സ്വദേശിയായ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വാളയാറില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറാണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സെന്തില്‍കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. വാളയാര്‍ പൊലീസ് സെന്തില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
ഉത്തര്‍ പ്രദേശ് സ്വദേശിയായ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
- Related News
- Latest News