Newsperseconds.com

നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍ നടക്കും

Capture

പത്തനംതിട്ട: നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍. രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാലാണ് പ്രതിനിധികള്‍ പങ്കെടുക്കുകയില്ലെന്ന് അറിയിച്ചത്. 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന്, ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തിലാണ് നടക്കുക. റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടായിരിക്കും.

Share this Article

Leave a Comment