Newsperseconds.com

വണ്ടിപ്പെരിയാര്‍ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കത്ത് നാളെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറും

Capture

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറും. പോക്‌സോ കേസിലെ വിവിധ വകുപ്പുകള്‍ തെളിയിക്കാത്തത് സംബന്ധിച്ച് വിധിയില്‍ വേണ്ടത്ര പരാമര്‍ശമില്ലാത്തത് അപ്പീലില്‍ ചൂണ്ടിക്കാട്ടാന്‍ ധാരണയായിട്ടുണ്ട്.

അതേ സമയം, സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചക്കു ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തും. കോടതി വിധിക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച ഇന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Article

Leave a Comment