തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ തിമിര്‍ത്ത് പെയ്ത് മഴ. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിലും രാവിലെ മുതല്‍ മഴ തുടരുകയാണ്. തിരുവനന്തപരത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ മഴ പെയ്യുന്നുണ്ട്. കൂടാതെ പത്തനംതിട്ടയിലും മിതമായ രീതിയില്‍ മഴ തുടരുകയാണ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ ഡിസംബര്‍ 17,18 തീയതികളില്‍ മഴ പ്രവചനം. നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.