Newsperseconds.com

ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ കുറവ്; രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12 മണി വരെ എത്തിയത് 40,000 പേർ മാത്രം

Untitled Design (12)

ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ കുറവ്. മണ്ഡല ഉത്സവകാലത്തെ ഏറ്റവും കുറവ് തിരക്കാണ് സന്നിധാനത്ത്. ഇന്നലെ എഴുപതിനായിരം പേർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തെങ്കിലും രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12 മണി വരെ 40,000 പേർ മാത്രമാണ് ശബരിമലയിലേക്ക് എത്തിയത്. 9 വരികളിലുള്ള വലിയ നടപ്പന്തലിൽ ക്യൂ ഉള്ളത് ഒരു വരിയിൽ മാത്രമാണ്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരിക്കാം തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ. മണ്ഡലപൂജ അടുക്കുന്ന തോടുകൂടി തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിഗമനം.

ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചതായി കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വർഷം ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു.

Share this Article

Leave a Comment