Newsperseconds.com

കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ​ഗവർണർ

Untitled Design (18)

കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ​ഗവർണർ. മലപ്പുറം എസ്പി അട‌ക്കമുള്ളവരോ‌ട് ക്ഷുഭിതനായ ​ഗവർണർ നിർബന്ധപൂർവ്വം ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. ​’മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ​ഗവർണർ പൊലീസിനോട് ചോദിച്ചത്.

ഗവർണർ വൈസ് ചാൻസിലറോടും കയർത്തു സംസാരിച്ചു. ​ഗവർണർ ​ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലർ കെഎം ജയരാജിനെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു വൈസ് ചാൻസിലർ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയർത്ത് പറഞ്ഞാണ് ഗവർണർ ക്യാമ്പസിൽ നിന്ന് മടങ്ങിയത്.

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഗവർണർ സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.

‘ഗവർണർ ​ഗോ ബാക്ക്’ മു​ദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലു‌ടനീളം ​ഗവർണർ ​ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ​ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രം​ഗത്തെത്തിയിരിക്കുകയാണ്.

Share this Article

Leave a Comment