ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് തലകറക്കം വന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ്
വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് നിരവധി വാഹനത്തില്‍ ഇടിച്ചത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു.
അരൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളുടെ പിന്നിലാണ് ബസ് ഇടിച്ചത്. സിഗ്‌നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.