Newsperseconds.com

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രി തലസ്ഥാനത്ത് തിരിച്ചെത്തും; സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലും കറുത്ത ബാനർ

Untitled Design (29)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രി തലസ്ഥാനത്ത് തിരിച്ചെത്തും. ഗവർണർക്കെതിരെ തലസ്ഥാനത്തും എസ്എഫ്ഐ കറുത്ത ബാനർ ഉയര്‍ത്തിയിട്ടുണ്ട്. സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലാണ് കറുത്ത ബാനർ ഉയര്‍ത്തിയിരിക്കുന്നത്. ഗവർണർക്ക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. രാജ് ഭവന് മുന്നിലും സുരക്ഷ വർധിപ്പിച്ചി‌ട്ടുണ്ട്. എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡ് ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. കഴിഞ്ഞ ദിവസം എസ്എഫ്ഐ ഗവർണർ പോരിൽ നാടകീയ രംഗങ്ങൾക്കാണ് കാലിക്കറ്റ് സർവകലാശാല സാക്ഷ്യം വഹിച്ചത്. എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഗവർണൻ ആരിഫ് മുഹമ്മദ്‌ ഖാൻ നീക്കം ചെയ്തിരുന്നു. തുടർന്ന് ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലറോട് ഗവർണർ നിർദേശം നൽകി. ക്യാമ്പസിലെ സാഹചര്യങ്ങളിൽ ഗവർണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്പസിനെ സംഘർഷ വേദിയാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലുമാണ് ഗവർണറോട് ആശങ്കയറിയച്ചത്.

 

Share this Article

Leave a Comment