കോഴിക്കോട് മിഠായിതെരുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഗവര്‍ണര്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമാണിതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.
സംഘപരിവാര്‍ സംഘടനകളുമായി ആലോചിച്ചാണ് മുന്‍പരിപാടികളില്‍ ഇല്ലാത്ത മിഠായി തെരുവ് സന്ദര്‍ശനം നടത്തിയത്. പ്രകോപനം ഉണ്ടാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.ഗവര്‍ണര്‍ തുടര്‍ച്ചയായി പ്രകോപനം ഉണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം ആര്‍ എസ് എസ് കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.