Newsperseconds.com

കൊല്ലത്ത് നവകേരള സദസ്സിനെതിരെ പ്രതിഷേധം; കൂട്ടത്തല്ല് നടത്തി യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

Capture

കൊല്ലത്ത് നവകേരള സദസ്സിനെതിരെ പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ്. നവകേരള ബസിനു നേരെ
കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വടി ഉപയോഗിച്ചാണ് ഇരുകൂട്ടരും തല്ലിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവിഭാഗത്തേയും മാറ്റിയത്. സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.

സംഘര്‍ഷത്തിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു. കരുനാഗപ്പള്ളിയില്‍ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും അറസ്റ്റുണ്ടായി.

Share this Article

Leave a Comment