Newsperseconds.com

സംസ്ഥാനത്ത് കൊവിഡ് വീണ്ടും പടരുന്നു; ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. രോഗം പടരാതിരിക്കാന്‍ മുന്‍കരുതലായാണ് മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്.

അതേ സമയം, കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി. കേസുകളില്‍ വര്‍ധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

Share this Article

Leave a Comment