Newsperseconds.com

സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു; വനിത പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

Capture

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശി പോലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് ലാത്തിവീശിയിട്ടും ജലപീരങ്കി പ്രയോഗിച്ചിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നിലവില്‍ രാഹുലിനൊപ്പം വനിതാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ പ്രതിഷേധം സംഘര്‍ഷഭരിതമായത്. പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകര്‍ത്തു. പോലീസിനെതിരെ ചെരിപ്പും കല്ലും പ്രയോഗിച്ച് ഏറ് നടത്തിയപ്പോഴാണ് പോലീസ് പ്രതികരിച്ചത്. എന്നാല്‍ നിലവില്‍ സമരം ശക്തമാകുകയാണ്.

Share this Article

Leave a Comment