ആറ്റിങ്ങല്‍: എട്ടുമാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് പോകും വഴി ഓട്ടോക്കുള്ളില്‍ പ്രസവിച്ചു. ഗര്‍ഭണിയായ യുവതിയും മാതാവും ആശുപത്രിയിലേക്ക് പോകുമ്പോള്‍ പെട്ടെന്ന് വേദന വരികയായിരുന്നു. വര്‍ക്കല തച്ചോട് സ്വദേശിനിയാണ് യുവതി.
ഓട്ടോയില്‍ നിന്ന് പ്രസവ വേദന തട്ടിയ ഉടനെ സമീപമുള്ള ആംബുലന്‍സ് വിളിച്ചെങ്കിലും അപ്പോള്‍ തന്നെ ഓട്ടോയില്‍ നിന്ന് പ്രസവിക്കുകയായിരുന്നു. ഉടനെ തന്നെ റോഡിന് അടുത്ത് ഉണ്ടായിരുന്ന നഴ്‌സ് ആയ ആര്‍ദ്ര എന്ന യുവതിയും ഭര്‍ത്താവും ഓട്ടോക്ക് അരികില്‍ എത്തി. കുഞ്ഞിന്റെ തലഭാഗം പുറത്തെത്തിയ നിലയിലായിരുന്നു. സമയോചിതമായ ആര്‍ദ്രയുടെ ഇടപെടല്‍ മൂലമാണ് കുഞ്ഞിനെയും അമ്മയേയും രക്ഷിക്കാനായത്.