Newsperseconds.com

കൊണ്ടും കൊടുത്തും കെഎസ് യു പ്രവര്‍ത്തകര്‍; ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

Capture

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും പോലീസിനു നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും മറ്റും മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചതോടെ സംഘര്‍ഷഭരിതമായി. പോലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തില്‍ നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. വാഹനത്തിലേക്ക് കയറ്റുമ്പോഴും ഉന്തും തള്ളുമുണ്ടായി. പൊലീസിന്റെ ലാത്തിവീശലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. എന്നാല്‍, പ്രകോപനം ഒന്നും ഇല്ലാതെയാണ് പോലീസ് ലാത്തി വീശിയതെന്നാണ് കെഎസ് യു പ്രവര്‍ത്തകര്‍ പറയുന്നത്. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

Share this Article

Leave a Comment