കൊല്ലം: ഭിന്നശേഷിക്കാരിയായ എട്ടു വയസ്സുകാരിയെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക എന്ന എട്ടു വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ എറിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തിയെങ്കിലും അമ്മയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) ചിറയിന്‍കീഴ് പൊലീസില്‍ വന്ന് കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്നാണ് അമ്മയുടെ മൊഴി. അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.