തൃശൂര്‍: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതോടൊപ്പം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര് കെ ബൈജു രാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യം ആയതു കൊണ്ടും മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കണ്ടല ബാങ്ക് തട്ടിപ്പിന് വേണ്ടി നടന്നത് വന്‍ ഗൂഡാലോചനയാണെന്നും വലിയ സാമ്പത്തിക നഷ്ടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേ സമയം, സാധാരണ കുറ്റകൃത്യങ്ങള്‍ പോലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു.