Newsperseconds.com

കേരളത്തില്‍ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

Capture

ഡല്‍ഹി: കേരളത്തില്‍ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിമര്‍ശനം. കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത് റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ചാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ പോലെ കൃത്യമല്ല അവയെന്നും പൊതുവായൊരു ആശയം നല്‍കാന്‍ മാത്രമെ അവയ്ക്ക് കഴിയുവെന്നും കേന്ദ്രം വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം കോവിഡ്മായി ബന്ധപ്പെട്ട് 16 മരണങ്ങള്‍ ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം, ഡിസംബര്‍ 6ന് സജീവമായ കേസുകളുടെ എണ്ണം ഡിസംബര്‍ ആറിലെ 115ല്‍ നിന്ന് 614 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 300 കോവിഡ് കേസുകളും 3 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this Article

Leave a Comment