തൃശ്ശൂരില്‍ ക്രിസ്മസ് ചന്തയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ എത്താത്തതിനാല്‍ സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. പതിമൂന്ന് ഇനം സാധനങ്ങള്‍ ഓണച്ചന്തയില്‍ ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ പതിമൂന്നില്‍ നാലിനം സാധനങ്ങള്‍ മാത്രമാണ് സ്റ്റോറിലുണ്ടായിരുന്നത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം നടത്തുകയായിരുന്നു.