Newsperseconds.com

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ അക്രമണം

Capture

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ അക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. നവകേരള സദസിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമണമെന്ന് സിപിഎം ആരോപിച്ചു. അടുത്തുള്ള നജാമിന്റെ സഹോദരിയുടെ വീടും തകര്‍ത്തു. അക്രമത്തില്‍ സഹോദരിയുടെ മകന് സാരമായി പരിക്കേറ്റു.

അതേ സമയം, ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈലിന്റെ വീടിനു നേരെ സിപിഎം അക്രമണം നടത്തിയിരുന്നുവെന്നും അതിനു ബദലായാണ് നജാമിന്റെ വീട് അടിച്ച് തകര്‍ത്തതെന്നുമാണ് റിപ്പോര്‍ട്ട്.

Share this Article

Leave a Comment