തിരുവനന്തപുരം: ചലച്ചിത്ര നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ കേസ്. ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയിലിന്റെ പരാതിയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷനാണ് കേസെടുത്തത്. അടുത്ത ഏഴു ദിവസത്തിനകം എറണാകുളം ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണയുടെ വ്്‌ളോഗിലൂടെ പങ്കുവെച്ച ചില പഴയ കാല ഓര്‍മകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും കടുത്ത വിമര്‍ശനം നേരിട്ടതും. പണ്ട് തന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന ആളുകള്‍ക്ക് പറമ്പില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നുവെന്നും അവര്‍ പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുന്നതിനെ കുടിച്ചോര്‍ക്കുമ്പോ ഇപ്പോഴും കൊതി വരുമെന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. വീട്ടില്‍ മറ്റു ഭക്ഷണങ്ങള്‍ ഉണ്ടാക്കുമെങ്കിലും അവര്‍ക്ക് പഴംങ്കഞ്ഞി മതിയെന്നും അവര്‍ക്ക് പുറത്ത് വെച്ചാണ് ഭക്ഷണം കൊടുക്കുക എന്നും എന്നാല്‍ അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതിയാവുമെന്നുമായിരുന്നു വാക്കുകള്‍. എന്നാല്‍ ഈ വീഡിയോക്ക് താഴെ പല രീതിയിലുള്ള വ്യാഖ്യാനങ്ങളും നെഗറ്റീവ് കമന്റ്‌സുമാണ് വന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷനും ധന്യ രാമനുമടക്കം പരാതിയുമായി എത്തി.