Newsperseconds.com

കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ

Capture

തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ ഉണ്ടാകും. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29നാണ് നടക്കുക. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ ഉണ്ടാകുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചിരുന്നു.

നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് ആയിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ആ തീരുമാനമാണ് ഇപ്പോള്‍ ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.

Share this Article

Leave a Comment