Newsperseconds.com

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു

Capture

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയുടെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നതിനിടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കത്ത് കൈമാറിയത്.

ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് ആയിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്.

Share this Article

Leave a Comment