മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തികൊടുത്ത എസ് ഐക്ക് സസ്പെന്ഷന്. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്പെന്റ് ചെയ്തത്. ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന മലപ്പുറം എസ് പി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേ സമയം, മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്റെ വാഹന പരിശോധനാ റൂട്ടിന്റെ വിവരങ്ങളടക്കം സ്വര്‍ണ്ണകടത്ത് സംഘത്തിന് കൈമാറിയിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൂടാതെ സംഘവുമായി സാമ്പത്തിക ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.