ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ അംഗമായേക്കും. ഇതിന്റെ ഭാഗമായി വൈകുന്നേരം ഏഴുമണിക്ക് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി മേജർ രവി കൂടി കാഴ്ച നടത്തി. കേരളത്തിലെ വിമുക്തഭടന്മാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്ന് മേജർ രവി ബിജെപിയിൽ അംഗത്വമെടുക്കും.
മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.