കോട്ടയം: എന്‍എസ്എസ് ആസ്ഥാനത്ത് എത്തി നിയുക്ത മന്ത്രി ഗണേഷ് കുമാര്‍. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി സ്ഥാനം ലഭിച്ചതില്‍ ഗണേഷ് സന്തോഷവാനാണെന്നും എന്നാല്‍ ഗണേഷ് ഒരിക്കലും എന്‍ എസ് എസിന് എതിരാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരന്‍ നായരും ഒന്നിച്ച് പ്രാര്‍ഥന നടത്തി. ഗണേഷ് എന്‍എസ്എസിനും സര്‍ക്കാരിനും ഒപ്പമുണ്ടെന്നും അതിനെ പാലമായി കാണേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ് ആസ്ഥാനത്ത് എത്തി നിയുക്ത മന്ത്രി ഗണേഷ് കുമാര്‍; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
- Related News
- Latest News