Newsperseconds.com

ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍; ശശി തരൂര്‍ പാളയം പള്ളിയിലെത്തി

Capture

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍
സന്ദര്‍ശനം നടത്തി. തിരുവനന്തപുരത്താണ് നേതാക്കള്‍ എത്തിയത്. ബിജെപി നേതാവ് വി വി രാജേഷും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ സന്ദര്‍ശനം നടത്തി.

അതേസമയം, എറണാകുളം ചിറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നത് തടയാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവിടെ ജനാഭിമുഖ കുര്‍ബാന നടത്താനായിരുന്നു അതിരൂപത തീരുമാനം. എന്നാല്‍ കുര്‍ബാനയ്ക്ക് മുന്‍പേ ചിലര്‍ വന്നു ഏകീകൃത കുര്‍ബാന നടത്തണമെന്ന ആവശ്യം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വൈദികന്‍ കുര്‍ബാന നിര്‍ത്തി വെച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

Share this Article

Leave a Comment