Newsperseconds.com

തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടകത്തർക്കം പരിഹരിക്കാൻ വിളിച്ച യോ​ഗത്തിൽ അന്തിമ തീരുമാനമായില്ല

Untitled Design (92)

തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടകത്തർക്കം പരിഹരിക്കാൻ വിളിച്ച യോ​ഗം പരാജയം. തിരുവമ്പാടി, പറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും പൂരത്തെ തടസപ്പെടുത്തുന്ന ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി ‍ മന്ത്രി കെ രാജൻ പറഞ്ഞു.

തൃശൂർ പുരത്തിന്റെ സു​ഗമമായ നടത്തിപ്പിന് സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. വിഷയത്തിൽ ദേവസ്വം ബോർഡുകളുടെ അഭിപ്രായങ്ങൾ പൂർണമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യതയോടുകൂടി കാര്യങ്ങളെ കണ്ട് പൂരം നടത്താൻ കഴിയുംവിധം ഒരു നിലപാട് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കും. പൂരം നടത്താൻ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയത്തിൽ ഒരു തീരുമാനത്തിലേക്ക് പോകുന്നത് ​ഗുണകരമല്ല. ഏത് സാഹചര്യത്തിലും അതി​ഗംഭീരമായി പൂരം നടത്തുമെന്നും അതിന് ബന്ധപ്പെട്ടവർക്ക് കഴിയാവുന്നവിധത്തിലുള്ള സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment