Newsperseconds.com

ബെവ്കോയിൽ റെക്കോഡ് മദ്യ വിൽപ്പന; ക്രിസ്മസിനോടനുബന്ധിച്ച് വിറ്റഴിഞ്ഞത് 154.77 കോടി രൂപയുടെ മദ്യം

Untitled Design (95)

ക്രിസ്മസിന് ബെവ്കോയിൽ റെക്കോഡ് മദ്യ വിൽപ്പന. മൂന്ന് ദിവസം കൊണ്ട് വിറ്റഴിഞ്ഞത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.

2022 ഡിസംബർ 22, 23 തീയതികളിൽ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കിൽ ഈ വർഷം ഡിസംബർ 22, 23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പന നടന്നു. ക്രിസ്മസ് തലേന്ന് ചാലക്കുടിയിൽ 63,85290 രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്.

ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 62,31140 രൂപയുടെയും പവർഹൗസിൽ 60,08130 രൂപയുടെയും നോർത്ത്‌ പറവൂരിൽ 5199570 രൂപയുടേയും മദ്യവിൽപ്പനയാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്.

Share this Article

Leave a Comment