Newsperseconds.com

കേരളാ സർവകലാശാല സെനറ്റ് നാമനിർദേശവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിസിയ്ക്ക് കത്ത് നൽകി സിൻഡിക്കേറ്റ്

Untitled Design (96)

കേരളാ സർവകലാശാല സെനറ്റ് നാമനിർദേശവുമായി ബന്ധപ്പെട്ട സർവകലാശാല നടപടികളുടെ ഫയലുകളും രേഖകളും ആവശ്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ്. ഇതു സംബന്ധിച്ച കത്ത് വൈസ് ചാൻസലർക്ക് നൽകി. സിൻഡിക്കേറ്റ് അംഗം ഷിജൂഖാനാണ് വൈസ് ചാൻസലർക്ക് കത്ത് നൽകിയത്. ചാൻസലറും സർവകലാശാലയും തമ്മിലുള്ള കത്തിടപാടുകള്‍ ഹാജരാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ ഹാജരാക്കണമെന്നാണ് ആവശ്യം.

സർവകലാശാല നൽകിയ പട്ടികയിലുള്ളവരെ പരിഗണിക്കാതെ ഗവർണർ യോഗ്യതയില്ലാത്ത വിദ്യാർത്ഥി പ്രതിനിധികളെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് വിവാദമായതിന് പിന്നാലെയാണ് സിൻഡിക്കേറ്റിൻ്റെ ആവശ്യം.

കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. ഇത് പ്രകാരം നാല് പേരുടെ ഒഴിവിലേക്ക് സർവകലാശാല എട്ട് പേരുടെ ലിസ്റ്റ് നൽകിയിരുന്നു. മാനവിക വിഷയങ്ങളിൽ ഒന്നാം റാങ്കുകാരായ നാല് വിദ്യാർത്ഥികൾ, സയൻസ് വിഭാഗത്തിൽ ബിഎസ്സി കണക്ക്, കമ്പ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാക്കൾ, കേരളാ സർവകലാശാലാ കലാപ്രതിഭ, ഒപ്പം കായിക മേഖലയിൽ നിന്ന് ദേശീയ ഇൻ്റർ യൂണിവേഴ്സിറ്റി വടംവലിയിൽ മെഡൽ ജേതാവ്, ഇവരായിരുന്നു സർവകലാശാലാ ലിസ്റ്റിൽ ഉണ്ടായിരുന്നത്.

Share this Article

Leave a Comment