Newsperseconds.com

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണം; പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി

Untitled Design (100)

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതിയുടെ നിർദ്ദേശം പുറപ്പെടുവിച്ചത്. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാനും ഹൈക്കോടതി നിർദേശം നൽകി.

തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും ഹെെക്കോ‌ടതി നിർ​ദേശിച്ചു. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

Share this Article

Leave a Comment