Newsperseconds.com

ഭക്തി സാന്ദ്രമായ് തങ്ക അങ്കി ഘോഷയാത്ര; സന്നിധാനത്ത് വന്‍ ഭക്തജനതിരക്ക് തുടരുന്നു

Capture

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായിട്ടുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ഘോഷയാത്രയോട് അനുബന്ധിച്ച് വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍ തന്നെ ഭക്തിസാന്ദ്രമാണ് ശബരിമല. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്.

41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന തുടങ്ങുന്നത്. ഘോഷയാത്ര ഉച്ചയോടെയാണ് പമ്പയിലെത്തിയത്. 6.15 നോട് കൂടിയാണ് സന്നിധാനത്തെത്തിയത്. 6.30നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടന്നത്. നാളെ രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് തുറക്കും. പതിനെട്ടാം പടിയില്‍ തന്ത്രി കണ്ടരര് മഹേഷ് മോഹനരും മേല്‍ശാന്തി പി എന്‍ മഹേഷ് ചേര്‍ന്നാണ് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുക.

Share this Article

Leave a Comment