കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ യുവശക്തി നസ്രാണി സംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെ ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. ദിശാബോധമുള്ളവരെ നയിക്കാന്‍ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും രാഷ്ട്രീയ രംഗങ്ങളില്‍ കാതലായ മാറ്റം ഉണ്ടാകണമെന്നും ബിഷപ്പ് പറഞ്ഞു. ശശി തരൂരിനെ വേദിയിലിരുത്തിയായിരുന്നു പുകഴ്ത്തല്‍.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ മാറ്റം അനിവാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ദിശാബോധമുള്ളവര്‍ രാഷ്ട്രീയ മുഖമായി വരണമെന്നും അങ്ങനെ ദിശാബോധമുള്ളവരെ നയിക്കാന്‍ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും ബിഷപ്പ് പറഞ്ഞു.