Newsperseconds.com

പാലായിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു

Untitled Design (16)

പാലായിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. മേലമ്പാറ കുന്നേൽപുരയിടത്തിൽ ടോമി കുരുവിളയുടെ മകൻ സ്റ്റീവ് ടോം (24) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11 മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ സ്റ്റീവിനെ ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. അമ്മ: ടെസി സഹോദരങ്ങൾ: മനു ടോം, റിച്ചു ടോം, ജോയൽ ടോം.

Share this Article

Leave a Comment