Newsperseconds.com

കോഴിക്കോ‌ട് സി എച്ച് മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

Untitled Design (17)

കോഴിക്കോ‌ട് സി എച്ച് മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കുറ്റിച്ചിറ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചത്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുന്ന വഴിയായിരുന്നു കാറിന് തീപിടിച്ചത് . പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Share this Article

Leave a Comment