Newsperseconds.com

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം; ഇന്ന് മണ്ഡല പൂജ നടക്കും

Untitled Design

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. രാവിലെ 10.30നും 11.30നും ഇടയിൽ മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. പതിവ് പൂജാ കർമ്മങ്ങൾ പൂർത്തിയാക്കി രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലകാലം അവസാനിക്കുന്ന ഇന്നും ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ടാണ് സന്നിധാനത്ത് എത്തിയത്. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി പി സതീശ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അതേസമയം, സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരുകയാണ്. പതിനായിര കണക്കിന് ഭക്തർ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണ്. ശബരിപീഠം മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട നിര തുടരുകയാണ്. പരമാവധി ഭക്തർക്ക് ദർശനം ലഭിക്കാൻ ആവശ്യമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Share this Article

Leave a Comment