തിരുവനന്തപുരം: ഭര്‍തൃവീട്ടുകാരുടെ നിരന്തരപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ഇന്നലെ ജീവനൊടുക്കിയത്. യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യ നടന്നത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണഅ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഷഹനയുടെ വീട്ടുകാരുടെ മൊഴി എടുത്തതിന് ശേഷം ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യും. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷഹന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടിലെ വിരുന്നില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ഷഹന വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ട് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.