തൃശ്ശൂര്‍: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ക്ഷേമപെന്‍ഷന്‍ മുടങ്ങി സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി. പിണറായി വിജയന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലില്‍ മുക്കുമെന്നും മറിയക്കുട്ടി വിമര്‍ശിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നപരിപാടിയിലാണ് മറിയക്കുട്ടി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
ജനങ്ങളെ വെറുതെ തല്ലുന്ന പിണറായി വിജയന്റെ സര്‍ക്കാരിന് ജനം മാര്‍ക്ക് ഇട്ടിട്ടുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ നാട് രക്ഷപ്പെടുമെന്നും മറിയക്കുട്ടി പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ക്ക് അരി കിട്ടുന്നില്ല. പെന്‍ഷന്‍ കിട്ടുന്നില്ല. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി മോദിയാണ് അരി തരുന്നത്. പിണറായി വിജയന്റെ ഗുണ്ടകള്‍ക്കാണ് ഇവിടെ ജോലി കിട്ടുന്നതെന്നും അവര്‍ പറഞ്ഞു.