തിരുവനന്തപുരം: പോത്തന്‍കോട് കിണറ്റില്‍ കണ്ടെത്തിയ 36 ദിവസമായ പിഞ്ചു കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാല്‍ വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത പോലീസിനോട് സമ്മതിച്ചു. പോത്തന്‍കോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തന്‍കോട് പൊലീസിന് ലഭിച്ചത്. പിന്നീട് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.