തൃശൂര്‍: ലഹരിവിരുദ്ധ പ്രചാരണവുമായി ഇന്ത്യ മുഴുവന്‍ 45 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിച്ച ബെല്ല ഇനി തൃശ്ശൂരില്‍ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെടും. രാമക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പം ബുദ്ധിമതിയായ ബെല്ലയും ഉണ്ടാകും.
അടിപൊളി വസ്ത്രം ധരിച്ച് കൂളിങ് ഗ്ലാസും വച്ച് എല്ലാവരോടും ഇണങ്ങുന്ന നായയാണ് ബെല്ല. ബുദ്ധിമതിയായ ഈ നായയുടെ ഉടമസ്ഥനും എല്ലാവര്‍ക്കും പരിചിതമായ മുഖമാണ്. ടൂറിസം പൊലീസ് ഉദ്യോഗസ്ഥനായിരുന്ന രഘു പി എസ് ആണ് ബെല്ലയുടെ ഉടമസ്ഥന്‍. കഴിഞ്ഞ വര്‍ഷം ലഹരിവിരുദ്ധ പ്രചാരണവുമായി ഇന്ത്യ മുഴുവന്‍ 45 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് ബെല്ല.
ഇനി ബെല്ല പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണ്. 2024 ജനുവരി 3 ന് തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ അയോദ്ധ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്യപ്പെടും. മുന്‍ എംപി സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കും.രഘുവിന്റെ സന്തത സഹചാരിയാണ് ബെല്ല. പ്രൊഫഷണല്‍ പരിശീലകനില്‍ നിന്ന് ആവശ്യമായ എല്ലാ പരിശീലനവും ബെല്ലക്ക് കിട്ടിയിട്ടുണ്ട്.