Newsperseconds.com

തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധിച്ച് കുടുംബം

Untitled Design (12)

തിരുവനന്തപുരം തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധിച്ച് കുടുംബം. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിക്കുകയും തുടർന്നാ പൊലീസുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതോടെയാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്. ഭർത്തൃവീട്ടുകാർ ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. കുടുംബത്തിന്‍റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2020ലായിരുന്നു നൗഫൽ- ഷഹന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹത്തി‌ൽ, ഷഹനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. എന്നാൽ, നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറയുന്നു. തു‌ടർന്ന് ഷഹന സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ നൗഫൽ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാള്‍ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും
ഷഹന കൂട്ടാക്കിയില്ല. തുടർന്ന് ഒന്നര വയസുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇതിനു പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹന ആത്മഹത്യ ചെയ്യതതെന്ന് ബന്ധുക്കൾ പറയുന്നു. ഷഹാനയുടെ വീട‍്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment