Newsperseconds.com

തമിഴകത്തിന്റ ക്യാപ്റ്റന്‍ വിജയകാന്തിന്റെ വേര്‍പാടില്‍ പങ്കു ചേര്‍ന്ന് നടന്‍ മോഹന്‍ലാല്‍

Capture

അന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ വേര്‍പാടില്‍ പങ്കു ചേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.

വിജയകാന്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയടക്കം നിരവധി സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരാണ് ആദരാഞ്ജലികളര്‍പ്പിച്ചത്. പൊതുദര്‍ശനത്തിനായി വിലാപയാത്രയായി കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്ത് ഭൗതികശരീരം എത്തിച്ചു. നാളെ വൈകിട്ട് പാര്‍ട്ടി ആസ്ഥാനത്താണ് സംസ്‌കാരം. രാവിലെ രാജാജി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

Share this Article

Leave a Comment