Newsperseconds.com

വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരൻ മരിച്ചു

Untitled Design (23)

വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് ഏഴുവയസ്സുകാരൻ മരിച്ചു. സിബിന്‍- ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്.

അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള അനുജത്തിയും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ആരോണിന്റെ സിബിനും ദീപയ്ക്കും പരിക്കേറ്റു. അഞ്ചുമാസം പ്രായമുള്ള മകള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ഏഴരയോടെ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ബൈപ്പാസിന് സമീപം റിങ് റോഡിലായിരുന്നു അപകടം. റിങ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

Share this Article

Leave a Comment