തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ ഉടൻ അറസ്റ്റ് ചെയ്യും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
22 വയസ്സുകാരി ഷഹ്ന, ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. നൗഫലിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനം നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, ഷഹ്നയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് ബന്ധുക്കളും മാതാവും ആവശ്യപ്പെടുന്നത്. ഷഹാനയുടെ മൃതദേഹമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ ഇന്നലെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ശരിയായ അന്വേഷണം നടത്താമെന്ന ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ ഉറപ്പിന്മേലാണ് ബന്ധുക്കൾ പിന്നീട് പ്രതിഷേധം അവസാനപ്പിച്ചത്.