ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ യുവക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച മൂന്നു പേരുടെ ലെെസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
മുഹമ്മദ് റിസ്വാന്, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസന്‍സ് എംവിഡി മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. റീല്‍ ഷൂട്ടിന്റെ ഭാഗമായി സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്കിലും സ്കൂട്ടറിലുമായിരുന്നു മൂവർ സംഘത്തിന്റെ അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോ ഇവർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്. തുടര്‍ന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈസന്‍സ് റദ്ദാക്കിയത്.